വീരേന്ദ്രകുമാറിന്‍റെ വിയോഗം വലിയ നഷ്ടമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ - MP Veerendrakumar
മലപ്പുറം: എം.പി വീരേന്ദ്രകുമാറിന്‍റെ വിയോഗം വലിയ നഷ്ടമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട് കുടുംബവുമായും താനുമായും നല്ല അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. രാജ്യത്ത് മതേതരത്വം പ്രതിസന്ധി നേരിട്ട സന്ദർഭങ്ങളിലെല്ലാം വീരേന്ദ്രകുമാറിന്‍റെ ധീരമായ നിലപാട് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ബാബരി മസ്ജിദ് ധ്വംസനത്തിന്‍റെ കാലത്തും ഗുജറാത്ത് വംശഹത്യയുടെ കാലത്തുമൊക്കെ അതിശക്തമായ രീതിയിൽ വർഗീയതക്കെതിരെ എഴുതാനും പ്രസംഗിക്കാനും വീരേന്ദ്രകുമാർ മുന്നിലുണ്ടായിരുന്നു. രാജ്യത്തിന്‍റെ മതേതര പാരമ്പര്യത്തെ തൊട്ടറിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നുതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.