വി.ഡി സതീശൻ പ്രതിപക്ഷനേതാവായത് ഗുണം ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി - മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി
കോട്ടയം: കോൺഗ്രസിലെ തലമുറ മാറ്റം ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന നേതാവ് ഉമ്മൻ ചാണ്ടി. സതീശൻ വന്നത് ഗുണം ചെയ്യും. രമേശ് ചെന്നിത്തലയുടെ പേര് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർന്നത് സ്വാഭാവികമാണ്. കെ.പി.സി.സി പുനസംഘടിപ്പിക്കാൻ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.