എം.സി ജോസഫൈൻ രാജിവെച്ചത് നന്നായെന്ന് വി.ഡി സതീശൻ - M C Josephine news
കോട്ടയം: വനിത കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം.സി ജോസഫൈൻ രാജിവെച്ചത് നന്നായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി കുറച്ചു കൂടി നേരത്തേ ആയിരുന്നെങ്കിൽ കൂടുതൽ നല്ലതായേനെയെന്നും ജോസഫൈനെ ന്യായീകരിച്ചാൽ കേരളത്തിൽ വില പോവില്ലയെന്നും മനസിലാക്കിയാണ് സിപിഎം രാജി ചോദിച്ച് വാങ്ങിയതെന്നും സതീശൻ കോട്ടയത്ത് പ്രതികരിച്ചു. സമൂഹത്തിന് മാതൃകയാകേണ്ട യുവജന സംഘടന ഡിവൈഎഫ്‌ഐ പോലും ജോസഫൈനെ ന്യായീകരിച്ച് രംഗത്തെത്തിയത് കഷ്‌ടമായി. ജോസഫൈന്‍റെ സമീപനം വനിതാ കമ്മിഷന്‍റെ നിലനിൽപ് തന്നെ തകർത്തുവെന്നും വി.ഡി സതീശൻ പറഞ്ഞു.