വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം പ്രചാരണ വിഷയമാക്കുമെന്ന് ആനാട് ജയൻ - വാമനപുരം യുഡിഎഫ് പ്രചാരണം
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലെ സിപിഎം ഇരട്ടത്താപ്പ് വാമനപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യവിഷയമായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആനാട് ജയന്‍. കൊലപാതകം നടത്തിയത് കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച് കേരളത്തിലെ നൂറ്റിയമ്പതിലേറെ കോണ്‍ഗ്രസ് ഓഫീസുകളാണ് സിപിഎം ഗുണ്ടകള്‍ അടിച്ച് തകര്‍ത്തത്. കൊലപാതകത്തിന്‍റെ നിജസ്ഥിതി പുറത്ത് കൊണ്ട് വരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന കാര്യം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ സിപിഎം കുത്തക ഇത്തവണ വാമനപുരത്ത് തകരും. സീറ്റ് ലഭിക്കാത്തതില്‍ രമണി പി. നായര്‍ വിഷമം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും തനിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലം പിടിച്ചെടുക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടെന്നും ആനാട് ജയന്‍ ഇടിവി ഭാരതിനോടു പറഞ്ഞു.