കനിവില്ലാതെ കടല്‍, ആധി നിറഞ്ഞ് വലിയ വേളി - തിരുവനന്തപുരം വാർത്തകള്‍
തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ വലിയവേളിയില്‍ നിരവധി വീടുകളുടെ ചുറ്റുമതിലും ശൗചാലയവും തകർന്നു. വേളി തീരത്തെ കടൽഭിത്തി അവസാനിക്കുന്നിടത്തെ അമ്പതോളം വീടുകളാണ് ഭീഷണിയിലായത്. ശക്തമായ തിരമാല അടിച്ചു കയറിയാണ് നാശം ഉണ്ടായത്. അശാസ്ത്രീയ നിർമ്മാണം മൂലം തീരത്തെ മണൽ കടലെടുത്തതാണ് ഇതിന് കാരണമായി മൽസ്യ തൊഴിലാളികൾ പറയുന്നത്. തീരത്തിന് തെക്കുഭാഗത്തടിഞ്ഞ മണൽ തിരികെയെത്തിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും അവർ പറയുന്നു. ഇറിഗേഷൻ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.