വാളയാര്‍ കേസ്; പാലക്കാട് യൂത്ത്‌ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം - വാളയാര്‍ കേസ് ലേറ്റസ്റ്റ് ന്യൂസ്
പാലക്കാട്: വാളയാര്‍ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് നടന്ന യൂത്ത്‌ലീഗ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് യൂത്ത്‌ലീഗിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. മാര്‍ച്ച് നൂറ് മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടയാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.