വട്ടിയൂർക്കാവിലെ വിജയം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് വികെ പ്രശാന്ത് - എൽഡിഎഫ്
കഴിഞ്ഞ ഒന്നര വർഷത്തോളം മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് വിജയമെന്ന് വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത്. യുഡിഎഫും ബിജെപിയും നടത്തിയ ഹീനമായ പരിശ്രമങ്ങളെ ജനം തള്ളിക്കളഞ്ഞതിന് തെളിവാണ് എൽഡിഎഫിന്‍റെ മിന്നുന്ന വിജയമെന്നും പ്രശാന്ത് പറഞ്ഞു. വോട്ടുകച്ചവടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായി. യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയ സ്ഥിതി ഉണ്ടായി. ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണ് വട്ടിയൂർക്കാവിൽ കണ്ടതെന്നും വികെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.