തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി - കാസര്‍കോട്
കാസര്‍കോട്:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എംപി. എല്ലാ ബൂത്തുകളിലും വെബ്‌കാസ്റ്റിങ് വേണമെന്ന യുഡിഎഫ് ആവശ്യം കമ്മീഷൻ തള്ളി. എല്‍ഡിഎഫിനെയും ബിജെപിയേയും സഹായിക്കാനാണ് വെബ്‌കാസ്റ്റിങ് ആവശ്യം കമ്മീഷൻ തള്ളിയതെന്നും അദ്ദേഹം ആരോപിച്ചു. ഇത് കള്ളവോട്ടിന് സാഹചര്യമൊരുക്കിയിട്ടുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.