കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും: അടൂർ പ്രകാശ് എംപി - കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും
പത്തനംതിട്ട: കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും കോന്നി മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും അടൂർ പ്രകാശ് എം.പി. കടൽ വിൽക്കാൻ നടന്നവർ ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പ്രകടനപത്രികയിൽ തീരദേശ മേഖലയുടെ വികസനത്തിന് അയ്യായിരം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും എൽഡിഎഫ് പ്രകടനപത്രിക സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി എംപി പറഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് എതിരു നിന്നവർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയുടെ കാര്യത്തിൽ നിയമനിർമ്മാണം കൊണ്ടുവരും. വിശ്വാസ സംരക്ഷണം യുഡിഎഫ് നയമാണ്. എഐസിസി അംഗീകരിച്ച കോൺഗ്രസ് സ്ഥാനാഥികളാണ് കേരളത്തിൽ മത്സരിക്കുന്നത്. യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തുമെന്നും കോന്നി മണ്ഡലം തിരിച്ചുപിടിക്കുമെന്നും അടൂർ പ്രകാശ് എംപി ഇടിവി ഭാരതിനോട് പറഞ്ഞു.