വട്ടിയൂർക്കാവിൽ യുഡിഎഫ് റോഡ് ഷോ - vattiyoorkavu by election latest news
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കൊട്ടിക്കലാശത്തിന് മുന്നോടിയായി യുഡിഎഫ് റോഡ് ഷോ നടത്തി. പ്രമുഖ നേതാക്കളെ അണിനിരത്തിയാണ് മണ്ഡലത്തില്‍ യുഡിഎഫ് റോഡ് ഷോ സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി നിരവധി നേതാക്കളാണ് യുഡിഎഫ് സ്ഥാനാര്‍ഥി മോഹൻ കുമാറിന് വേണ്ടി റോഡ് ഷോയില്‍ പങ്കെടുത്തത്.