കേരളം

kerala

ETV Bharat / videos

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് - മലപ്പുറം

By

Published : Dec 12, 2019, 3:43 PM IST

മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും യുഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കൂട്ട ധർണയും നടത്തി. മലപ്പുറം ഡിസിസി പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ യു.ഡി.എഫ് എം.എൽ.എമാരും, മുതിർന്ന നേതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു. കലക്‌ട്രേറ്റിനു മുന്നിൽ നടന്ന ധർണാ സമരം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു. മുൻ മന്ത്രി എ .പി അനിൽകുമാർ, ജില്ലയിലെ യു.ഡി.എഫ് എം.എൽ.എമാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അജയ് മോഹൻ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യു.എ ലത്തീഫ്, ഡി.സി.സി പ്രസിഡന്‍റ് വി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details