എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് മാര്‍ച്ച്
കോഴിക്കോട്: എടച്ചേരിയിൽ യുഡിഎഫ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. എടച്ചേരിയിൽ യുഡിഎഫ് നടത്തിയ ജാഥക്ക് നേരെ ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിലും യുഡിഎഫ് പ്രവർത്തകരെ കള്ള കേസിൽ കുടുക്കിയതിലും പ്രതിഷേധിച്ചാണ് യുഡിഎഫ് മാർച്ച് . പുതിയങ്ങാടി ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മാർച്ച് സംസ്ഥാന പാതയിൽ പൊലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് സമരക്കാർ മുദ്രാവാക്യം മുഴക്കി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.