വാളയാറിൽ നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് - ദേശീയപാത 544
പാലക്കാട്: വാളയാറിന് സമീപം ദേശീയപാത 544- ൽ കോരയാർ പുഴക്ക് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ബാംഗ്ലൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശികളായ അനൂൺ ( 29 ), ഗബ്രിയേൽ ജോയി ( 23 ) എന്നിവരെ നിസാര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.