ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം: തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ - തലസ്ഥാനത്തെ കോവിഡ് രോഗികൾ
തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. വൈഭവ് സക്‌സേന. പലചരക്ക്, പച്ചക്കറി, പാല്‍, പഴങ്ങള്‍, മത്സ്യം, മാംസം എന്നിവ വിൽപ്പന നടത്തുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളൂ. ഹോട്ടലുകളും ഭക്ഷണശാലകളും തുറക്കാമെങ്കിലും പാഴ്‌സല്‍ സര്‍വീസ് മാത്രമേ അനുവദിക്കൂ. രാത്രി ഒമ്പത് മണിവരെ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാം. അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ജോലി സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യാം. അന്തര്‍ ജില്ലാ യാത്രകള്‍ അനുവദിക്കുമെങ്കിലും അതിന് വ്യക്തമായ രേഖകള്‍ പൊലീസിനെ കാണിക്കണം. അത്യാവശ്യമില്ലെങ്കില്‍ പൊതുജനങ്ങള്‍ യാത്രകള്‍ ഒഴിവാക്കി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ഇടിവി ഭാരതിനു നല്‍കിയ അഭിമുഖത്തില്‍ വൈഭവ് സക്‌സേന അഭ്യര്‍ഥിച്ചു.