കേരളം

kerala

ETV Bharat / videos

പൂര ലഹരിയില്‍ തൃശൂർ - പൂര ലഹരിയില്‍ തൃശൂർ

By

Published : May 13, 2019, 1:59 PM IST

Updated : May 13, 2019, 2:18 PM IST

തൃശൂര്‍ പൂര ചടങ്ങുകള്‍ പുരോഗമിക്കുന്നു. ആവേശം നിറച്ച് പഞ്ചവാദ്യ അകമ്പടിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് നടന്നു. ഘടകപൂരങ്ങളും വടക്കുംനാഥനെ തൊഴുതു മടങ്ങി. ചെമ്പടമേളം കൊട്ടി പാറമേക്കാവ് അമ്പലത്തിന് മുന്നില്‍ ഭഗവവതിയെ എഴുന്നള്ളിക്കുന്ന ചടങ്ങ് തുടങ്ങി. പെരുവനം കുട്ടൻ മാരാരുടെ ചെമ്പടമേളവും പുരോഗമിക്കുകയാണ്. ഉച്ചക്ക് 2 മണിക്ക് വടക്കുന്നാഥക്ഷേത്രത്തിന്‍റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളവും വൈകിട്ട് 5.30ന് തെക്കേഗോപുരനടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റവും നടക്കും.
Last Updated : May 13, 2019, 2:18 PM IST

ABOUT THE AUTHOR

...view details