മരംമുറി കേസ്; ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതിൽ പ്രതിഷേധം - അണ്ടർ സെക്രട്ടറി ശാലിനി
തിരുവന്തപുരം: മുട്ടിൽ മരംമുറി കേസിൽ അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഉദ്യോഗസ്ഥക്കെതിരെ നടപടി എടത്തതിനെതിരെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയ തിലകിന്‍റെ കോലം കത്തിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. വിവാദ മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെ തുടർന്ന് ശാലിനിയോട് രണ്ടുമാസത്തെ നിർബന്ധിത അവധിയിൽ പോകാൻ റവന്യൂ സെക്രട്ടറി നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് ഗുഡ്‌സർവീസ് എൻട്രിയും റദ്ദാക്കിയത്.