നാടുകാണി ചുരത്തില്‍ യാത്രക്കാർക്ക് കാഴ്ചയൊരുക്കി കാട്ടാനക്കൂട്ടം - nadukani pass
മലപ്പുറം: നാടുകാണി ചുരത്തില്‍ യാത്രക്കാർക്ക് കാഴ്ചയൊരുക്കി കാട്ടാനക്കൂട്ടം. ഞായറാഴ്ച രാവിലെയാണ് രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടുന്ന നാല് ആനകളുടെ കൂട്ടം ചുരം റോഡരികില്‍ തമ്പടിച്ചത്. പ്രഭാത സവാരിക്കെത്തിയവരും ചരക്ക് ലോറിയിലെ ജീവനക്കാരുമാണ് ആനക്കൂട്ടത്തെ കണ്ടത്. ഒന്നാം വളവിന് മുകളിലായാണ് ആനക്കൂട്ടം എത്തിയത്. ആനകള്‍ ഏറെ നേരം റോഡരികില്‍ ചിലവഴിച്ചതിനാല്‍ കാഴ്ചക്കാര്‍ക്ക് മതിവരുവോളം കാട്ടാനക്കൂട്ടത്തെ ആസ്വദിക്കാനായി.