ശ്രീപത്മനാഭ സ്വാമിക്ഷേത്ര കേസ്; സുപ്രീംകോടതി വിധി ഭക്തരുടെ വിജയമെന്ന് രാജകുടുംബം - supreme court verdict
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്‍റെ അധികാരം ശരിവച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് തിരുവതാംകൂര്‍ രാജകുടുംബം. സുപ്രീംകോടതി വിധി ശ്രീപത്മനാഭ സ്വാമിയുടെ അനുഗ്രഹമായി കാണുന്നതായി പൂയം തിരുനാൾ ഗൗരി പാർവതിഭായി പറഞ്ഞു. വിധി രാജ കുടുംബത്തിന്‍റെ വിജയമായി കാണുന്നില്ല. ഭക്തരുടെ വിജയമാണ്. ഇത്രയും വർഷം വേദനിച്ച എല്ലാ ഭക്തർക്കും നന്ദി പറയുന്നതായും രാജകുടുംബം അറിയിച്ചു.