മുറജപത്തെ കുറിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം പ്രതികരിക്കുന്നു - padmanabhaswami temple
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന മുറജപ ചടങ്ങുകളില്‍ സംതൃപ്തി പ്രകടിപ്പിച്ച് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അനന്തരാവകാശി പ്രിന്‍സ് ആദിത്യ വര്‍മ. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് മുറജപം നടത്തുന്നത്. മുന്‍കാലങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബം നേരിട്ടാണ് മുറജപം നടത്തിയിരുന്നത്. ഇപ്പോള്‍ സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനാല്‍ രാജ കുടുംബത്തിന് മുറജപത്തില്‍ പ്രത്യേക പങ്കില്ല. കോടതി വിധി എന്തായാലും അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ലക്ഷദീപം നടക്കുന്ന ജനുവരി 15 വരെ ചടങ്ങുകള്‍ തടസമില്ലാതെ മുന്നോട്ടുപോകണമെന്നാണ് പ്രാര്‍ത്ഥനയെന്ന് ആദിത്യ വര്‍മ ഇടിവി ഭാരതിനോട് പറഞ്ഞു.
Last Updated : Dec 3, 2019, 9:38 PM IST