ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഈ മാസം പതിനഞ്ചിന് ചേരും - latest malayalam varthakal
ഇടുക്കി: ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം വിളിക്കാത്തത് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കാരണമാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി ആന്‍റണി. നവംബര്‍ പതിനഞ്ചിന് ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടും. ഇതിന്‍റെ നടപടിക്രമങ്ങള്‍ ആര്‍.ടി.ഒ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച തീരുമാനം എടുത്തിരുന്നതായും തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി ആന്‍റണി പറഞ്ഞു.