ഇന്ധനവില വര്‍ധനയില്‍ ട്രേഡ് യൂണിയനുകളുടെ ചക്രസ്തംഭന സമരം - ട്രേഡ് യൂണിയനുകളുടെ ചക്രസ്തംഭന സമരം
തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വാഹനങ്ങൾ നിർത്തിയിട്ട് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ചക്രസ്തംഭന സമരം. വിവിധ ഇടങ്ങളിലായി 15 മിനിറ്റാണ് വാഹനങ്ങൾ തടഞ്ഞത്. സിഐടിയു, എഐടിയുസി, ഐഎൻ ടിയുസി ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയനുകൾ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.