കേരളം

kerala

ETV Bharat / videos

കേന്ദ്ര സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്‌ത് ധനമന്ത്രി തോമസ് ഐസക്ക് - covid crisis kerala

By

Published : May 13, 2020, 11:06 AM IST

കൊല്ലം: കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജ് സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്. പാക്കേജ് പ്രഖ്യാപിച്ചത് സഹായകരമായിട്ടുള്ള കാര്യമാണ്. എന്നാല്‍ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തത് ദു:ഖകരമാണെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക വായ്‌പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. സാർവത്രിക പെൻഷൻ പദ്ധതി പ്രഖ്യാപിക്കണം. 7500 രൂപയെങ്കിലും എല്ലാ കുടുംബങ്ങൾക്കും നല്‍കണം. ജനങ്ങൾക്ക് പണം എത്തിക്കുന്നതില്‍ പ്രശ്നം ഉണ്ടായേക്കാമെന്നും ധനമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details