സോഷ്യല്‍മീഡിയയുടെ മേയർ ബ്രോക്ക് വിശ്രമമില്ല; ഇനിയെത്ര ലോഡ് വേണമെന്ന് മേയർ പ്രശാന്ത്
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത്. തിരുവനന്തപുരം നഗരസഭയുടെ കലക്ഷന്‍ സെന്ററിലെ വളണ്ടിയേഴ്സാണ് യഥാര്‍ഥ താരങ്ങളെന്ന് മേയര്‍ പറയുന്നു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഇപ്പോഴത്തെ തലമുറ ആഗ്രഹിക്കുന്ന തരത്തില്‍ നേതൃത്വം നല്കാന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മേയര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ജില്ലയുടെ പലഭാഗത്ത് നിന്നായും സഹായങ്ങള്‍ എത്തിച്ചവര്‍ കുപ്രചരണങ്ങളെ തോല്‍പ്പിച്ചു. ഓഖി, നിപ, പ്രളയം ഒന്നും കേരളം മുമ്പ് നേരിട്ടിട്ടില്ലാത്ത കാര്യങ്ങളാണ്. ഇതിനെയെല്ലാം അതിജീവിക്കാന്‍ ഐക്യത്തോടെ നില്‍ക്കുന്നതാണ് കേരളം ലോകത്തിന് കാണിച്ച് നല്കിയ മാതൃകയെന്നും മേയര്‍ പറഞ്ഞു.
Last Updated : Aug 17, 2019, 11:46 AM IST