പെട്രോൾ പമ്പിന് സമീപം ട്രാൻസ്ഫോർമറിന് തീപിടിച്ചു - മലപ്പുറം വാര്‍ത്തകള്‍
മലപ്പുറം: മേലെചന്തക്കുന്നില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്തുണ്ടായി തീപിടുത്തത്തില്‍ ഫയര്‍ഫോഴ്‌സ് അടിയന്തരമായി ഇടപെട്ടതുകെണ്ട് വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ട്രാൻസ്ഫോർമറിലെ ബോക്സിലുള്ള ഓയിലിന് തീപിടിച്ചതാണ് അപകടകാരണമായത്. പമ്പിലെ ജീവനക്കാരും നാട്ടുകാരും യാത്രക്കാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. തുടർന്ന് നിലമ്പൂർ ഫയർ സ്‌റ്റേഷൻ ഓഫീസർ എം.അബ്ദുല്‍ ഗഫൂർ, ലീഡിങ് ഫയർമാൻ കെ.കെ.യൂസഫ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് ജീവനക്കാർ 20 മിനിറ്റോളം നടത്തിയ ശ്രമത്തിൽ തീ പൂർണമായി അണച്ചു. അപകടത്തില്‍ ട്രാൻസ്ഫോർമർ പൂർണമായും കത്തി നശിച്ചു.