
വകുപ്പുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്; എ. വിജയരാഘവന്‍ - എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍
തിരുവനന്തപുരം: വകുപ്പുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഘടക കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളിലേക്ക് എല്‍.ഡി.എഫ് യോഗം കടന്നിട്ടുണ്ട്. അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. 21 മന്ത്രിമാരില്‍ കൂടുതല്‍ പറ്റില്ലെന്നതു കൊണ്ടാണ് എല്‍.ജെ.ഡിയെ ഒഴിവാക്കിയത്. കഴിഞ്ഞ തവണ 13 മന്ത്രിമാരുണ്ടായിരുന്ന സി.പി.എമ്മിന് ഇത്തവണ 12 മന്ത്രിമാര്‍ മാത്രമാണുള്ളത്. എല്‍.ജെ.ഡിയുടെ കൂടി സമ്മതത്തോടെയാണ് മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചത്. മന്ത്രി സ്ഥാനത്തിനു പകരം അവര്‍ക്ക് മറ്റ് കാബിനറ്റ് പദവികള്‍ വാഗ്‌ദാനം ചെയ്തിട്ടില്ല. ആരൊക്കെ മന്ത്രിമാരാകണമെന്ന കാര്യം സി.പി.എമ്മില്‍ ചര്‍ച്ചയ്ക്കു വന്നിട്ടില്ല. ഘടകകക്ഷികളുടെ മന്ത്രിമാര്‍ ആരായിരിക്കണമെന്ന് അതാത് പാര്‍ട്ടികളാണ് തീരുമാനിക്കേണ്ടതെന്ന് ഇ.ടി.വി ഭാരതിനു നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ പറഞ്ഞു.