20 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി - cannabis
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 20 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മലപ്പുറം എടവണ്ണ സ്വദേശി അബ്‌ദുൽ റഷീദിനെയാണ് എക്സൈസ് പിടികൂടിയത്. വിശാഖപട്ടണത്ത് നിന്നും പട്ന എറണാകുളം എക്സ്പ്രസിൽ കയറിയ ഇയാൾ ട്രോളി ബാഗിലാക്കിയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പാലക്കാട് ഇറങ്ങിയശേഷം ബസിൽ കഞ്ചാവ് കടത്താനായിരുന്നു ഇയാളുടെ ഉദ്ദേശ്യം. പൊലീസിലും എക്സൈസിലുമായി 24ഓളം കേസുകളിലെ പ്രതിയാണ് അബ്ദുൽ റഷീദ്.