കേരളം

kerala

ETV Bharat / videos

കാൻസർ സെൻ്ററിന്‍റെ കെട്ടിടം തകർന്ന സംഭവം; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് - ernakulam youth congress

By

Published : Nov 27, 2019, 2:30 PM IST

കളമശ്ശേരിയിൽ കാൻസർ സെൻ്ററിൻ്റെ നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ ഭാഗം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കെട്ടിട നിർമാണത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാക്കനാട് ഇൻകെലിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. കെട്ടിടം ഇടിഞ്ഞു വീണതിൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇൻകെലിൻ്റെ ഓഫീസിനുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ഈ മാസം 25നാണ് കെട്ടിടത്തിൻ്റെ 2000 ചതുരശ്ര അടിയിലേറെ ഭാഗം ഇടിഞ്ഞുവീണത്. അപകടത്തിൽ അഞ്ച് നിർമ്മാണ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. പി & സി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമാണജോലികൾ കൈകാര്യം ചെയ്യുന്നത്.

ABOUT THE AUTHOR

...view details