കേരളം

kerala

ETV Bharat / videos

തെരുവ്‌ നായയുടെ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്

By

Published : Jan 25, 2020, 7:53 PM IST

കണ്ണൂര്‍: തലശ്ശേരി കൊളശ്ശേരിയില്‍ തെരുവ് നായയുടെ ആക്രമണം. ഒന്നര വയസുകാരി ഉള്‍പ്പെടെ 10 പേർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ശനിയാഴ്‌ച ഉച്ചയോടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളശ്ശേരി സ്വദേശി മീനാക്ഷി, ഓലേശ്വരം സ്വദേശി ശൈലേന്ദ്രനാഥ്, നിട്ടൂർ സ്വദേശി എം.ആർ. പത്മനാഭൻ, വിദ്യാർഥികളായ എടത്തിലമ്പലത്തെ അശ്വജിത്ത്, കാവുംഭാഗത്തെ അഭയ് ദേവ് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.

ABOUT THE AUTHOR

...view details