ഇരട്ട വോട്ടിന് പിന്നിൽ സിപിഎമ്മെന്ന് താരിഖ് അൻവർ - താരിഖ് അൻവർ
കോഴിക്കോട്: ഇരട്ട വോട്ടിന് പിന്നിൽ സിപിഎമ്മെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. വോട്ടർ പട്ടികയിൽ അവർ കൃത്രിമം കാണിച്ചു. ശബരിമല വിഷയത്തിൽ ജനവികാരത്തോടൊപ്പമാണ് കോൺഗ്രസെന്നും കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും താരിഖ് അൻവർ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മാത്രമേ കേരളത്തിൽ സാമ്പത്തിക വികസനവും വ്യാവസായിക വികസനവും ഉണ്ടാവുകയുള്ളൂ. കഴിഞ്ഞ അഞ്ച് വർഷം കേരളത്തിൽ നടന്നത് അഴിമതി ഭരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സ്വർണക്കടത്തിൽ ആരോപണം നേരിടുന്നു. വോട്ട് നേടാൻ ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ടെന്നും താരിഖ് അൻവർ പറഞ്ഞു.