സന്യാസിക്കെന്താ കലോത്സവ വേദിയിൽ കാര്യം...? - സ്വാമി യതീന്ദ്ര തീർത്ഥ
കാസര്‍കോട്: സന്യാസിക്കെന്താ കലോത്സവ വേദിയിൽ കാര്യമെന്ന് ചോദിക്കരുത്. കലോത്സവക്കാഴ്‌ചയുടെ സുവർണ ജൂബിലിയിലാണ് സ്വാമി യതീന്ദ്ര തീർത്ഥ. 1962 മുതൽ സ്ഥിരം സംസ്ഥാന കലോത്സവക്കാഴ്‌ചക്കാരനായ സ്വാമി യതീന്ദ്ര തീർത്ഥ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന കലോത്സവത്തിന് കാഞ്ഞങ്ങാടെത്തി. എറണാകുളം ജില്ലയ്ക്ക് കലോത്സവത്തിന്‍റെ ആതിഥേയത്വം ലഭിക്കാത്തതിന്‍റെ പ്രതിഷേധമായിരുന്നു മൂന്ന് വർഷത്തെ ഇടവേള. ഇക്കുറി എറണാകുളം ജില്ലാ കലോത്സവം കഴിഞ്ഞ് കാസർകോട്ടേക്ക് എത്തിയ സ്വാമി ഇടിവി ഭാരതിനോട് സംസാരിക്കുന്നു.