യൂണിവേഴ്‌സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ മൊഴി എടുത്തു - കമ്മിഷൻ
യൂണിവേഴ്‌സിറ്റി കോളജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷന് മുമ്പിൽ മൊഴി നൽകി. ജസ്റ്റിസ് പി കെ ഷംസുദീൻ അധ്യക്ഷനായ കമ്മിഷനാണ് മൊഴി നൽകിയത്. യൂണിവേഴ്‌സിറ്റി കോളജിൽ പഠനാന്തരീക്ഷമില്ലെന്ന് പെൺകുട്ടി പറഞ്ഞു. നിർബന്ധിച്ച് ക്ലാസിൽ നിന്നും പുറത്തിറക്കി പരിപാടികളിൽ പങ്കെടുപ്പിച്ചു. മൂന്ന് തവണയോളം ഇത്തരത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ കൊണ്ടുപോയി. ക്ലാസിൽ നിന്നും പുറത്തിറക്കാൻ പെൺകുട്ടികളും ഉണ്ടായിരുന്നു. കോളജിന് പുറത്തുള്ളവരും കോളജ് സ്ഥിരതാവളമാക്കുന്നുവെന്ന് അധ്യാപകരോട് പരാതി പറഞ്ഞിട്ടും കാര്യമായി എടുത്തില്ലെന്നും പെൺകുട്ടി മൊഴി നൽകി.