പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് ഫറൂഖ് കോളജ് വിദ്യാർഥികള്‍ - Student protest against Citizen amendment bill
കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേതഗതി ബില്ലിനെതിരെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാർത്ഥികളാണ് കോളജ് യൂണിയന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. കോളജിലെ മുഴുവൻ കുട്ടികളും അണിനിരന്ന പ്രതിഷേധത്തിൽ ഏഴ് കിലോമീറ്ററാണ് വിദ്യാർത്ഥികൾ മാർച്ച് ചെയ്തത്. കോളജ് ചരിത്രത്തിൽ തന്നെ അദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പ്രതിഷേധം നടക്കുന്നത്. രാവിലെ കോളജിൽ എത്തിയ മൂവായിരത്തോളം വിദ്യാർത്ഥികൾ ക്ലാസിൽ കയറാതെ പ്രതിഷേധത്തിനിറങ്ങി.
Last Updated : Dec 12, 2019, 4:54 PM IST