'കർശന നിയന്ത്രണങ്ങൾ കൊവിഡ് തടയാനുള്ള മുന്‍കരുതല്‍';ജാഗ്രത വേണമെന്ന് അദീല അബ്ദുള്ള - Wayanad
വയനാട്: വിനോദ സഞ്ചാരികൾ ധാരാളം എത്തുന്ന ജില്ലയായതിനാൽ കൊവിഡ് തടയാനായുള്ള മുൻകരുതലായാണ് കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതെന്ന് വയനാട് കലക്‌ടർ ഡോ. അദീല അബ്ദുള്ള. കൊവിഡ് നിരക്ക് കുത്തനെ ഉയർന്നാൽ ജില്ലയിൽ വലിയ പ്രതിസന്ധിക്ക് കാരണമാകും. കൊവിഡ് പ്രതിരോധ വാക്സിന് ഇപ്പോള്‍ ക്ഷാമമില്ലെന്നും കലക്‌ടർ അറിയിച്ചു. കൊവിഡ് നേരിടാൻ ഇന്നലെ മുതലാണ്, വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.