ഗ്രേസ് മാർക്ക് ഒഴിവാക്കിയത് പുനപ്പരിശോധിക്കുമെന്ന് കായിക മന്ത്രി - കായിക മന്ത്രി
തിരുവനന്തപുരം : കായിക താരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടി പുനപ്പ രിശോധിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. ഇക്കാര്യത്തിൽ അടിയന്തര പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. കായിക താരങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഓൺലൈനായി മാത്രം നൽകും. മുഴുവൻ ഡിജിറ്റലൈസ് ചെയ്യും. ഗ്രേസ് മാർക്ക് നൽകുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കുമെന്നും പുതിയ കായിക നയം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.