100 മീറ്റര്‍ ജൂനിയർ ബോയ്സില്‍ മലപ്പുറത്തിന്‍റെ മുഹമ്മദ് ഹനാൻ സംസ്ഥാന ചാമ്പ്യന്‍ - മുഹമ്മദ് ഹനാൻ
സംസ്ഥാന സ്കൂൾ കായികമേളയില്‍ 100 മീറ്റര്‍ ജൂനിയർ ബോയ്സില്‍ മലപ്പുറത്തിന്‍റെ മുഹമ്മദ് ഹനാൻ സംസ്ഥാന ചാമ്പ്യനായി. തിരൂര്‍ ദേവദാര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് ഹനാന്‍. മീറ്റില്‍ ഒന്നാം സ്ഥാനം ലഭിച്ചെങ്കിലും ഇതിലേറെ ചെയ്യാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ട്രാക്കിലെ വേഗരാജാവ്. ദേശീയ തലത്തില്‍ ഇതിലും മികച്ച സമയം കണ്ടെത്തും. ഇതിന് മികച്ച പരിശീലനം ആവശ്യമാണ്. എന്നാല്‍ പരിശീലനത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ തനിക്കില്ല. എം.എല്‍.എ ഇടപെട്ടതിനാല്‍ തിരൂര്‍ സ്റ്റേഡിയത്തിലാണ് താത്കാലിക പരിശീലനം. വളരെ കുറഞ്ഞ ദിവസത്തേക്ക് മാത്രമാണ് ഇവിടെ പരിശീലനത്തിനുള്ള അനുമതിയുള്ളു എന്നും ഹനാന്‍ പറഞ്ഞു.