കേരളം

kerala

ETV Bharat / videos

കനത്ത മഴ; രാജാക്കാട് ടൗണിലെ കടകളിൽ വെള്ളം കയറി - കടകളിൽ വെള്ളം കയറി

By

Published : Oct 9, 2020, 5:02 AM IST

ഇടുക്കി: കനത്ത മഴയെത്തുടർന്ന് രാജാക്കാട് ടൗണിലെ നിരവധി കടകളിൽ വെള്ളം കയറി. രാത്രി എട്ടിന് ശേഷം അര മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിൽ പല ഭാഗത്ത് നിന്നായി ഒഴുകിയെത്തിയ വെള്ളം മെയിൻറോഡിൽ കെട്ടിനിന്നതാണ് വെള്ളം കയറാൻ കാരണം. തുറന്നിരുന്ന സ്ഥാപനങ്ങളിലെ ഉടമകളും, ജീവനക്കാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് സ്ഥപനങ്ങൾക്കകത്ത് നിന്നും വെള്ളം കളഞ്ഞത്. രാജാക്കാട് - പൂപ്പാറ സംസ്ഥാന പാത വീതി വർധിപ്പിച്ചപ്പോള്‍ മുൻപുണ്ടായിരുന്ന ഓടകൾ നികത്തി ഐറിഷ് മാതൃകയിലാക്കിയതും, ടൗണിലെ വെളം ഒഴുകിപ്പോകുന്നതിനായി നിർമിച്ചിരുന്ന കലുങ്കും, ഓവുചാലും അടച്ചതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.

ABOUT THE AUTHOR

...view details