കാട്ടാക്കടയിൽ പരിശോധന ശക്തം - kattakada
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ കാട്ടാക്കടയിലും പരിസര പ്രദേശങ്ങളിലും തുറന്ന കടകൾ പൊലീസെത്തി അടപ്പിച്ചു. ബേക്കറികൾ, തുണിക്കടകൾ, ഇലക്ട്രിക് കടകൾ, ഫോട്ടോസ്റ്റാറ്റ് കടകൾ എന്നിവയാണ് പോലീസ് നിർബന്ധിതമായി അടപ്പിച്ചത്. മാസ്‌ക് ധരിക്കാതെ സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും പൊലീസ് തടഞ്ഞ് നിർത്തി നിർദേശങ്ങൾ നൽകി വിട്ടയച്ചു.