ഷാഫി പറമ്പിൽ എംഎൽഎക്ക് പാലക്കാട് സ്വീകരണം - കെഎസ്‌യു
പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ ലാത്തി ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംഎൽഎക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനും പാലക്കാട് സ്വീകരണം. പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ സ്വീകരണ പരിപാടി മുൻ ഗവർണര്‍ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാർ എല്ലാ ജനാധിപത്യ മര്യാദകളും മറന്നാണ് പെരുമാറുന്നതെന്ന് യോഗത്തിൽ പ്രസംഗിച്ച നേതാക്കൾ കുറ്റപ്പെടുത്തി.