ഉദ്യോഗാർഥികളെ ഭിന്നിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് ഷാഫി പറമ്പിൽ - കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
തിരുവനന്തപുരം: മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ഉദ്യോഗാർഥികൾക്കൊപ്പം നിൽക്കണമെന്നും കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി അപ്പീൽ പോകരുതെന്നും യൂത്ത് കോൺഗ്രസ്. ഉദ്യോഗാർഥികളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ ആരോപിച്ചു. പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. പുതിയ ലിസ്റ്റ് വരുന്നത് വരെ നിലവിലെ ലിസ്റ്റിൻ്റെ കാലാവധി നീട്ടാത്തത് പാർട്ടിക്കാരെയും ബന്ധുക്കളെയുമെല്ലാം തിരുകി കയറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.