സ്വർണക്കടത്തിന് പിന്നില്‍ സിപിഎം അറിഞ്ഞുവളര്‍ത്തിയ സംഘം, പരോളുകളടക്കം അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ - സ്വര്‍ണക്കടത്ത്
കണ്ണൂർ: സ്വർണക്കടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിൽ. സിപിഎം അറിഞ്ഞു വളർത്തിയ സംഘമാണ് കടത്തിന് പിന്നിലെന്നും, പ്രതികളുടെ പരോളുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ കണ്ണൂരിൽ പറഞ്ഞു. സ്വർണക്കടത്ത് സംഘം ഭരണം ദുരുപയോഗം ചെയ്യുന്നതിനാലാണ് സിപിഎം ബന്ധം ചർച്ചയാവാൻ കാരണമെന്നും സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.