സി.ബി.എസ്.സി സിലബസ് പരിഷ്കരണം: കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ
സി.ബി.എസ്.സി സിലബസിൽ നിന്നും പൗരത്വം, ഫെഡറലിസം, മതേതരത്വം, ദേശീയത എന്നീ പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധിച്ചു. ഏരിയ, ലോക്കൽ കമ്മറ്റികളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രത്തിൽ നടന്ന പരിപാടി ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.എം ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ ഇല്ലാതാക്കാനും ഫെഡറലിസത്തെ അട്ടിമറിക്കാനുമാണ് കേന്ദ്രനീക്കമെന്ന് ടി.എം ശശി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രയാൻ അധ്യക്ഷനായി. ദിനനാഥ്, ദയ എന്നിവര്‍ പങ്കെടുത്തു.