മാര്‍ത്തോമ പള്ളിയങ്കണത്തില്‍ മുഴങ്ങിയത് മതസൗഹാര്‍ദത്തിന്‍റെ ബാങ്ക് വിളി - ഫാദര്‍ ജോസ് പരുത്തുവേലി
മതസൗഹാര്‍ദത്തിന്‍റെ ഉദാത്തമാതൃക തീര്‍ത്ത് കോതമംഗലം മാർത്തോമ ചെറിയ പള്ളി. സെക്കുലർ യൂത്ത് മാർച്ചിനെത്തിയ മുസ്ലീം സഹോദരന്മാർക്ക് മഗ്‌രിബ് നമസ്‌കാരത്തിന് വേദിയായത് ചെറിയ പള്ളിയങ്കണമായിരുന്നു. കഴിഞ്ഞ 25 ദിവസമായി നടന്നുവരുന്ന തുടര്‍സമരത്തിന് പിന്തുണ കൂടിയായി മാറുകയായിരുന്നു ഈ കൂട്ടായ്‌മ. 6.17ന് പള്ളിയുടെ അൾത്താരയില്‍ ഫാദര്‍ ജോസ് പരുത്തുവേലി സന്ധ്യാപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ അതേസമയത്ത് പളളിയങ്കണത്തിൽ നിന്നും ബാങ്ക് വിളിയും ഉയര്‍ന്നു. നമസ്‌കാരത്തിനെത്തിയവർക്ക് അംഗസ്‌നാനത്തിനായി പ്രത്യേകം പൈപ്പുകളും ക്രമീകരിച്ചിരുന്നു.