പ്രൊഫഷനൽ വിദ്യാർഥി സംഗമം ശനിയാഴ്‌ച കുസാറ്റില്‍ - പ്രൊഫഷനൽ വിദ്യാർഥി സംഗമം
🎬 Watch Now: Feature Video
എറണാകുളം: രണ്ടാമത് പ്രൊഫഷനൽ വിദ്യാർഥി സംഗമം ശനിയാഴ്ച കൊച്ചിയിലെ കുസാറ്റ് ക്യാംപസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രൊഫഷണൽ വിദ്യാർഥികൾക്ക് തൊഴിലവസരങ്ങളെക്കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. 12 മേഖലകളിൽ നിന്നുള്ള പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും. 2000ല്‍ അധികം വിദ്യാർഥികൾ ഈ സംഗമത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.