കടലാക്രമണത്തിൽ വലഞ്ഞ് പൂന്തുറ - sea turbulence kerala
ശക്തമായ മഴയെ തുടര്‍ന്ന് പൂന്തുറയില്‍ കടലാക്രമണം രൂക്ഷമായി. ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചു. വള്ളങ്ങളും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് മത്സ്യത്തൊഴിലാളികൾ. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കാൻ ഇടമില്ലെന്നും ഹാർബർ മാത്രമാണ് പരിഹാരമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.