കേരളം

kerala

ETV Bharat / videos

മലപ്പുറത്ത് എസ്‌ഡിപിഐ സ്ഥാനാര്‍ഥി ഡോ.തസ്‌ലീം റഹ്‌മാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു - sdpi candidate Dr thasleem rahmani

By

Published : Mar 16, 2021, 4:39 PM IST

മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐ സ്ഥാനാര്‍ഥിയായ ഡോ.തസ്‌ലീം റഹ്‌മാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.40നാണ് വരാണാധികാരിയായ ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണൻ മുൻപാകെ അദ്ദേഹം പത്രിക സമർപ്പിച്ചത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പി.അബ്‌ദുൽ മജീദ് ഫൈസി, ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. സാദിക്ക് നടുത്തൊടി, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി.ടി. ഇഖ്റാമുൽ ഹഖ്, മുസ്‌തഫ പാമങ്ങാടൻ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. ഒരു സെറ്റ് പത്രികയാണ് ഇന്ന് സമർപ്പിച്ചത്. 59 വയസുകാരനായ അദ്ദേഹം ഡൽഹി ജാമിയ നഗർ സ്വദേശിയും പാർട്ടിയുടെ ദേശീയ സെക്രട്ടറിമാരിൽ ഒരാളുമാണ്.

ABOUT THE AUTHOR

...view details