പരീക്ഷ കേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി - പരീക്ഷ കേന്ദ്രങ്ങൾ
തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്കു മുന്നോടിയായി സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. ക്ലാസ് മുറികൾ അണുവിമുക്തമാക്കുന്നതിനൊപ്പം പരിസരവും ശുചീകരിച്ചു. സ്കൂളുകൾ പലതും കൊവിഡ് പുനരധിവാസ ക്യാമ്പുകൾ ആയിരുന്നതിനാൽ പ്രത്യേക പ്രാധാന്യത്തോടെയാണ് ശുചീകരണം.26 നാണ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ തുടങ്ങുക. പരീക്ഷയ്ക്കെത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്കുകളും സാനിറ്റൈസറും നൽകാനാണ് കോർപ്പറേഷന്‍റെ തീരുമാനം.