സനലിന്‍റെ ആത്മഹത്യ; കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി - വയനാട്ടിൽ സനലിന്‍റെ ആത്മഹത്യ
വയനാട്: പ്രളയത്തെ തുടർന്നുള്ള കടബാധ്യത മൂലം മേപ്പാടിയിൽ ആത്മഹത്യ ചെയ്ത സനലിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി. ലതികാ സുഭാഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. സനലിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. ഒപ്പം ജില്ലയിലെ എല്ലാ പ്രളയ ബാധിതരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും മാർച്ചിൽ പങ്കെടുത്ത ഐ. സി. ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.