സന്നിധാനം ഇന്ന് പന്ത്രണ്ട് വിളക്കിന്‍റെ നിറവിൽ - latest sabarimala
ശബരിമല: അയ്യപ്പ സന്നിധിയിൽ ഇന്ന് പന്ത്രണ്ട് വിളക്ക്. വിളക്ക് കഴിഞ്ഞാൽ കൂടുതൽ ഭക്തർ ശബരിമലയിലേക്ക് വരുന്നു എന്നതാണ് ഐതിഹ്യം. പണ്ടുകാലത്ത് പന്ത്രണ്ട് വിളക്ക് കഴിയുന്നത് വരെ ജനങ്ങൾ ദേശം വിട്ട് പൊയ്ക്കൂടാ എന്നൊരു വിശ്വാസവും നിലവിലുണ്ടായിരുന്നു. മലയാളികളുടെ വരവിൽ വർദ്ധനവ് കണ്ടു വരുന്നത് പന്ത്രണ്ട് വിളക്കിന് ശേഷമാണ്. ദർശനത്തിനായി വൈകുന്നേരത്തോടെ മലയാളി തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്.
TAGGED:
latest sabarimala