കേരള കോണ്‍ഗ്രസ് തര്‍ക്കം; നിർദേശങ്ങളിലെ അതൃപ്‌തി മുന്നണിയെ അറിയിച്ചതായി റോഷി അഗസ്റ്റിൻ - റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ. യുഡിഎഫ് നേതൃത്വത്തിന്‍റെ നിർദേശങ്ങളോടുള്ള അതൃപ്‌തി മുന്നണിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തെ വേണ്ട ഗൗരവത്തിൽ യുഡിഎഫ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മുന്നണി മാറ്റത്തിന്‍റെ ചർച്ചകളില്ലെന്നും റോഷി അഗസ്റ്റിൻ തിരുവനന്തപുരത്ത് പറഞ്ഞു.