കാസർകോട് മഴക്ക് നേരിയ ശമനം - kasrkode rain relief
കാസര്‍കോട്: ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം. മൂവായിരത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. സന്നദ്ധ സംഘടനകള്‍ ക്യാമ്പുകളിലേക്ക് ഭക്ഷണമടക്കമുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. മലയോര മേഖലയില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള പാത വെള്ളക്കെട്ടിലാണ്. മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങാൻ സമയം എടുക്കും.